ശബരിമല യാത്ര നീട്ടിവയ്ക്കണം; കനകദുർഗയ്ക്കും ബിന്ദുവിനും പൊലീസ് കത്ത് നല്‍കും

webdesk
Tuesday, December 25, 2018

ശബരിമലയിൽ വീണ്ടും പോകണമെന്ന കനകദുർഗയെയും ബിന്ദുവിനെയും ആവശ്യം പൊലീസ് തള്ളും. വലിയ തിരക്കും സുരക്ഷാ പ്രശ്‌നവും കാരണം യാത്ര നീട്ടിവയ്ക്കാൻ ആവശ്യപ്പെടാനാണ് പൊലീസിൻറെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് ഇരുവർക്കും കത്ത് ഇന്ന് നൽകും.

ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് മലകയറാനെത്തിയ ബിന്ദുവും കനകദുർഗയും നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ഇരുവരും പൊലീസിന് കത്ത് നൽകി. എന്നാൽ ശബരിമലയിൽ പോകുന്നതിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്വന്തം ഉത്തരവാദിത്വത്തിൽ മലകയറണമെന്നും പൊലീസ് ഇവരെ അറിയിച്ചു. അതേസമയം ഇരുവരുടേയും നിലപാട് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കോട്ടയം പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടർന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്.

തിരിച്ചിറങ്ങിയ ഇരുവരെയും പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കനക ദുർഗ്ഗയ്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധകർ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാൽ പ്രതിഷേധക്കാർ ആംബുലൻസിന് നേരെ ചീമുട്ടയേറിഞ്ഞു.[yop_poll id=2]