കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് വീണ്ടും തെളിഞ്ഞു; ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ കുറ്റവാളികളെ മോചിപ്പിച്ച നടപടിക്കെതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ‘കുറ്റവാളികളുടെ രക്ഷാധികാരി’ ആരാണെന്ന് ഇന്ന് സുപ്രീം കോടതിയുടെ വിധി വീണ്ടും രാജ്യത്തോട് വിളിച്ചുപറഞ്ഞെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. അഹങ്കാരം തലയ്ക്കുപിടിച്ച ബിജെപി സർക്കാരിനെതിരായ   നീതിയുടെ വിജയത്തിന്‍റെ പ്രതീകമാണ് ബിൽക്കിസ് ബാനോയുടെ അക്ഷീണ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചത്.

 

Comments (0)
Add Comment