കോട്ടയം : ദേശീയപാതയിൽ ചോറ്റിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്ക് യാത്രികൻ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിന്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്.
എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. മരിച്ച അനന്ദു കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അശ്രദ്ധമായി വാഹനം ഓടിച്ച ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തതായി മുണ്ടക്കയം സി.ഐ ഷൈൻ കുമാർ അറിയിച്ചു.