ആലപ്പുഴ കൈനകരിയിൽ ബൈക്ക് അപകടം; രണ്ട് മരണം

ആലപ്പുഴ കൈനകരിയിൽ ബൈക്ക് മരത്തിലിടിച്ചു രണ്ടു യുവാക്കൾ മരിച്ചു.
വൈക്കം ടിവി പുരം സ്വദേശി അനന്ദു സുരേഷ് (19), ഇടുക്കി കുഴിഞ്ഞിളം സ്വദേശി രാജേഷ് രാജു (23) എന്നിവരാണ് മരിച്ചത്.

ഇരുവരും ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.  റിസോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

AccidentroadBike
Comments (0)
Add Comment