ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

Jaihind News Bureau
Tuesday, November 10, 2020

 

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണല്‍ ആരംഭിച്ചു. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ബിജെപി-ജെഡിയു സഖ്യം പ്രതീക്ഷിക്കുമ്പോള്‍ എക്സിറ്റ് പോളുകളിലെ പ്രവചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഭരണ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് മഹാസഖ്യം.