ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. പ്രമുഖ നേതാവും ദളിത് എംപിയുമായ സാവിത്രി ഭായ് പാർട്ടി വിട്ടു. ബിജെപി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് രാജി. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ രാജി വെക്കുകയാണെന്നും ഇന്നു മുതൽ ബി.ജെ.പിക്കു വേണ്ടി താൻ ഒന്നും ചെയ്യാനില്ലെന്നും അവർ പറഞ്ഞു.
ബിജെപി നയങ്ങൾക്കെതിരെ സാവിത്രി പല തവണ രംഗത്തെത്തിയിരുന്നു. ബിജെപി പലതവണ ദളിതരോട് പല തവണ അവഗണന കാണിക്കുന്നുവെന്നാണ് സാവിത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. തൊഴിൽ രംഗത്ത് ദളിതർക്കുള്ള സംവരണം അവസാനിപ്പിക്കാൻ ബിജെപി സർക്കാർ ഗൂഢാലോചന നടത്തുന്നുവെന്നും ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം അതിക്രമങ്ങൾ വർദ്ധിച്ചുവെന്നും സാവിത്രി ഭായ് തുറന്നടിച്ചിരുന്നു. പാർട്ടിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിമർശനമുന്നയിക്കാൻ മുന്നോട്ട് വന്ന വിമത ബിജെപി എംപി കൂടിയാണ് സാവിത്രി ഭായ്.