വിമാനത്താവളങ്ങൾ അദാനിക്ക് വിൽക്കാനുള്ള നടപടി വന്‍ അഴിമതി; കേന്ദ്രതീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Thursday, August 20, 2020

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതില്‍ വന്‍ അഴിമതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പൊതുഗതാഗതം പോലും സ്വകാര്യകുത്തക കമ്പനികൾക്ക് വിറ്റു തുലക്കാനുള്ള ബദ്ധപ്പാടിലാണ് കേന്ദ്ര സർക്കാർ. ഈ വിറ്റുതുലക്കലിനെതിരെ പാർലമെന്‍റിനകത്തും പുറത്തും വ്യോമയാന മന്ത്രാലയം ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മിറ്റിയിലും കോൺഗ്രസ് പാർട്ടി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

teevandi enkile ennodu para