കരിപ്പൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങും; വിലക്ക് നീങ്ങിയതായി എംകെ രാഘവന്‍ എംപി

Jaihind Webdesk
Friday, December 10, 2021

 

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് പച്ചക്കൊടി. വലിയ വിമാനങ്ങൾക്ക് ഉള്ള വിലക്ക് പിൻവലിക്കുമെന്ന് ഡിജിസിഎ അറിയിച്ചതായി എംകെ രാഘവൻ എംപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇനി ഉത്തരവ് മാത്രമേ വരാൻ ഒള്ളൂ എന്നും എംപി വ്യക്തമാക്കി.

2020 ഓഗസ്റ്റ് 7 ന് ഉണ്ടായ വിമാന ദുരന്തത്തെ തുടർന്ന് ആണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിമാന അപകടം റൺവേയുടെ പ്രശ്നം അല്ലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായത്.

ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ നടത്തി വരികയാണെന്നും എംകെ രാഘവൻ എംപി വ്യക്തമാക്കി.