അരിക്ക് പകരം അറക്കപ്പൊടി; കണ്ണൂരില്‍ റേഷൻ കടയിൽ വൻ ക്രമക്കേട്

Jaihind News Bureau
Saturday, October 17, 2020

 

കണ്ണൂർ ഇരിട്ടി ചുങ്കക്കുന്ന് പള്ളിക്ക് സമീപത്തെ റേഷൻ കടയിൽ വൻ ക്രമക്കേട്. അരിക്ക് പകരം 17 ചാക്കുകളിൽ അറക്കപ്പൊടി നിറച്ചനിലയിൽ കണ്ടെത്തി. ലൈസൻസ് ഉടമയായ എം.കെ സന്ദീപിനെ സസ്പെൻഡ് ചെയ്തു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്റ്റോക്ക് പരിശോധിക്കുന്നതിനിടെ കുറവുള്ള അരിക്ക് പകരം അരിച്ചാക്കിൽ അറക്ക പൊടി നിറച്ച നിലയിൽ കടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.