ചാമ വിളപ്പുറം വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം

Jaihind Webdesk
Friday, February 15, 2019

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമ വിളപ്പുറം വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം. എൽ.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് പിടിച്ചെടത്തു. കോൺഗ്രസിലെ സദാശിവൻ കാണി 145 വോട്ടിന് സി.പി.എമിലെ ദീപുവിനെ പരാജയപ്പെടുത്തി. 18 വർഷമായി ഇത് എൽ.ഡി.എഫിന്‍റെ കുത്തക മണ്ഡലമായിരുന്നു.

ഒറ്റശേഖരമംഗലം പളാം പഴഞ്ഞി വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഭ 193 വോട്ടിന് വിജയിച്ചു ബി.ജെ.പിക്കാണ് രണ്ടാം സ്ഥാനം