പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മം ഇന്ന് തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമഞ്ജനം ചെയ്യും. ചിതാഭസ്മവും വഹിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിച്ച ധീര സ്മൃതിയാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. വികാരനിർഭരമായ അനുസ്മരണ ചടങ്ങിനായിരുന്നു ഇന്നലെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്.
ഇന്ന് രാവിലെ 7.30ന് നിമഞ്ജന ചടങ്ങുകൾക്കായി പ്രവർത്തകർ തിരുവല്ലം പരശുരാമക്ഷേത്രത്തിലേക്കു പുറപ്പെട്ടു . 8.30 ഓടു കൂടി സി.ആർ.മഹേഷിന്റെ നേതൃത്വത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബാംഗങ്ങൾ ക്ഷേത്ര ആചാരവിധി അനുസരിച്ചുള്ള ചടങ്ങുകൾ നടത്തും.
കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മവും വഹിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിച്ച ധീര സ്മൃതിയാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു രക്തസാക്ഷി മണ്ഡപത്തിൽ നിന്നും അനുസ്മരണ വേദിയിലേക്ക് ധീരസ്മൃതിയാത്ര കടന്ന് പോയത്.
പദയാത്രയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. വികാരനിർഭരമായ ചടങ്ങിനായിരുന്നു തിരുവനന്തപുരം നഗരി സാക്ഷ്യം വഹിച്ചത്. ഗാന്ധിപാർക്കിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ നേതാക്കളുടെ വാക്കുകൾ പ്രവർത്തകരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.
ധീരസ്മൃതി യാത്രയുടെ സമാപനത്തിനു ശേഷം ചിതാഭസ്മം തിരുവനന്തപുരം ഡിസിസിയിൽ ആണ് സൂക്ഷിച്ചത്.