കെ.എം മാണിക്ക് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലായില്‍

webdesk
Thursday, April 11, 2019

അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പാലായില്‍ നടക്കും.

സംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേയ്ക്ക് കൊണ്ടുപോകും. പള്ളിയിലും സെമിത്തേരിയിലും പ്രാര്‍ഥനകള്‍ നടക്കും. പാല ബിഷപ്പ് കര്‍ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ സൗകര്യമൊരുക്കും. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം പാല കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുശോചന യോഗവും നടക്കും.