ലോക്ഡൗൺ: പാവപ്പെട്ടവർക്ക് രണ്ടു മാസം സൗജന്യ അരി; കരുതലും സാന്ത്വനവുമേകി ഛത്തീസ്ഗഡ് സർക്കാർ

Jaihind News Bureau
Wednesday, March 25, 2020

റായ്പൂര്‍: കൊവിഡ്‌ ഭീതിയെ തുടർന്ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്ക് കരുതലുമായി ഛത്തീസ്ഗഡ് സർക്കാർ. രണ്ടു മാസം സർക്കാർ പാവപ്പെട്ടവർക്ക് സൗജന്യമായി അരി വിതരണം ചെയ്യും. അന്ത്യയോജന, അന്നപൂർണ, മുൻഗണനാ വിഭാഗത്തിലപ്പെട്ടവർ, വികലാംഗർ, അനാഥർ, എന്നിവർക്കായിരിക്കും സൗജന്യമായി അരി വിതരണം ചെയ്യുക.

പൊതുവിതരണ സമ്പ്രദായം വഴിയാകും അരി വിതരണമെന്ന്  മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ വാർത്താ കുറിപ്പിൽ അറിയിച്ചു. ലോക്ഡൗണിൽ ഏറ്റവും ദുരിതം അനുഭവിക്കേണ്ടിവരുന്ന ജനവിഭാഗത്തിന് കരുതലും സാന്ത്വനവും നൽകുന്നതാണ് ഭൂപേഷ് ബാഘല്‍ സർക്കാറിന്‍റെ നടപടി. നേരത്തെ കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകളും ഭൂപേഷ് ബാഘല്‍ സർക്കാർ ആദ്യം തന്നെ അടച്ചു പൂട്ടിയിരുന്നു.