ചത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രി

Jaihind Webdesk
Sunday, December 16, 2018

ചത്തീസ്ഗഢില്‍ ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയാകും. പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാഗലിന്‍റെ പേര് പ്രഖ്യാപിച്ചത്. നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. ആകെയുള്ള 90 സീറ്റില്‍ 68 എണ്ണവും നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ചത്തീസ്ഗഢിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഭൂപേഷ് ബാഗല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഒഴിവാക്കാനാകാത്ത വ്യക്തിത്വമാണ്. ചന്ദുലാല്‍ ചന്ത്രകാന്തിന്റെ ശിഷ്യനായി 1980ലാണ് ബാഗല്‍ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദവികള്‍ പടിപടിയായി ചവിട്ടികയറിയാണ് 2014 ചത്തീസ്ഗഢ് പി.സി.സി അധ്യക്ഷനായി നിയമിതനായത്. ആഡംബര വിവാഹത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ നേതാവാണ് ബാഗല്‍. 57 വയസ്സുകാരനായ ബാഗല്‍ ഹിന്ദി എഴുത്തുകാരനായ നരേന്ദ്രദേവ് വര്‍മ്മയുടെ മകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി അതിരുകടന്ന ചത്തീസ്ഗഢില്‍ പ്രഗത്ഭനായ നേതാവിനെ തന്നെയാണ് രാഹുല്‍ഗാന്ധി കളത്തിലിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മൃഗീയ ഭൂരിപക്ഷം ഭൂപേഷ് ബാഗലിന് കരുത്ത് പകരും.