ദുരന്തത്തില്‍ അതീവ ദുഃഖം, സര്‍ക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസം അര്‍പ്പിക്കണം; ഹാത്രസ് ദുരന്തത്തില്‍ മൗനം വെടിഞ്ഞ് ഭോലെ ബാബ

 

ന്യൂഡല്‍ഹി: 120ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹാത്രസ് ദുരന്തത്തില്‍ ആദ്യ പ്രതികരണവുമായി വിവാദ ആള്‍ദൈവം ഭോലെ ബാബ. ദുരന്തത്തില്‍ അതീവ ദുഃഖമെന്നും സര്‍ക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസം അര്‍പ്പിക്കണമെന്നും ഒളിവിലിരുന്ന് പ്രതികരണം. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്താത്തത്തില്‍ പേലീസിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

ആള്‍ദൈവം ഭോലെ ബാബ എന്ന സൂരജ് പാല്‍ നാരായണന്‍ ഹരിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. എഫ്‌ഐആറില്‍ ഭോലെ ബാബയുടെ പേരുള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ കേസില്‍ ആള്‍ദൈവത്തിനെ പ്രതിചേര്‍ക്കാന്‍ തക്ക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്‍റെ വിശദീകരണം. അതേസമയം ദുരന്തത്തില്‍ അതീവ ദുഃഖമെന്നും സര്‍ക്കാരിലും ജില്ലാ ഭരണകൂടത്തിലും വിശ്വാസം അര്‍പ്പിക്കണമെന്നുമുള്ള പ്രതികരണവുമായി ഭോലെ ബാബ രംഗത്തെത്തിയിട്ടുണ്ട്. ഒളിവിലിരുന്നാണ് പ്രതികരണം. എന്നാല്‍ സംഭവത്തില്‍ 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിക്കുന്നുണ്ട്.

ആവശ്യമെങ്കില്‍ ഭോലെ ബാബയുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ദുരന്തത്തില്‍ സത്സംഗ് സംഘാടകന്‍ ദേവ് പ്രകാശ് മധുക്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭോലെ ബാബയുടെ അടുത്ത അനുയായി ആയ ഇയാള്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നുവെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഡല്‍ഹി പോലീസിന്‍റെ മുമ്പില്‍ ആണ് മധുകര്‍ കീഴടങ്ങിയത്. ഡല്‍ഹി പോലീസ് ഇയാളെ യുപി പോലീസിന് കൈമാറി.

Comments (0)
Add Comment