ഭാസുരാംഗന് സംരക്ഷണ കവചമൊരുക്കിയത് പാർട്ടി ഉന്നതരും മന്ത്രിമാരും; സിപിഐയില്‍ ആഭ്യന്തരകലഹം

 

തിരുവനന്തപുരം: ഭാസുരാംഗനെ സംരക്ഷിച്ചതിൽ സിപിഐ ഉന്നത നേതൃത്വത്തിനും മന്ത്രിമാർക്കും പങ്കുണ്ടെന്ന് ആരോപണം ബലപ്പെടുന്നു. പാർട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസായി കണക്കാക്കുന്ന ഭാസുരാംഗന് സംരക്ഷണമൊരുക്കിയതിന്‍റെ പേരിൽ ഇവരും സംശയ നിഴലിലാണിപ്പോൾ. സാമ്പത്തിക തട്ടിപ്പിന്‍റെ റിപ്പോർട്ടും രേഖകളും ഒന്നൊയി പുറത്തു വന്നിട്ടും മിൽമയിൽ ഭാസുരാംഗനെ സംരക്ഷിച്ച് നിർത്തിയതോടെ ക്ഷീരവികസന വകുപ്പ് ഉന്നതരുടെ പങ്ക് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമാവുകയാണ്.

കോടികളുടെ സഹകരണ തട്ടിപ്പിന്‍റെ മുഖ്യ കണ്ണിയായ ഭാസുരാംഗന് സംരക്ഷണ കവചം ഒരുക്കിയതിൽ സിപിഐ ഉന്നത നേതൃത്വവും മന്ത്രിമാരും പ്രതിക്കൂട്ടിൽ ആവുകയാണ്. 2021-ൽ സഹകരണ വകുപ്പ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാതെ ഭാസുരാംഗനെ സംരക്ഷിച്ചതിൽ ഇവർക്കുള്ള പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. പാർട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസായി കണക്കാക്കുന്ന ഭാസുരാംഗന് സംരക്ഷണമൊരുക്കിയതിന്‍റെ പേരിൽ ഇവരും സംശയ നിഴലിലാണിപ്പോൾ.

സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് ഇയാളെ മാറ്റാതെ സംരക്ഷിച്ചത് സിപിഐ ഉന്നതനും ക്ഷീര വകുപ്പ്
ഉന്നതരും ചേർന്നായിരുന്നു എന്ന ആരോപണമാണ് ബലപ്പെടുന്നത്. മിൽമയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ഇടതു സർക്കാർ കൊണ്ടുവന്ന ക്ഷീര സഹകരണ നിയമഭേദഗതി ഓർഡിനൻസിന്‍റെ അംഗീകാരത്തിനായി മന്ത്രി ജെ. ചിഞ്ചുറാണി ഗവർണറെ കണ്ടത് ഭാസുരാംഗനു വേണ്ടിയായിരുന്നു എന്നു കോൺഗ്രസ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന നീക്കങ്ങൾ തന്നെയാണ് ഭാസുരാംഗനെ സംരക്ഷിച്ചുകൊണ്ട് ക്ഷീരവകുപ്പിന്‍റെ നേതൃത്വത്തിൽ നടന്നത്.

ഭാസുരാംഗൻ വിഷയത്തിൽ തുടക്കത്തിൽ തന്നെ ശക്തമായ നടപടിയെടുത്തിരുന്നെങ്കിൽ വിഷയം ഗുരുതരമാകില്ലായിരുന്നു എന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്‍റെ വിലയിരുത്തൽ. പാർട്ടി സംസ്ഥാന നേതൃത്വവും മന്ത്രിമാരും ഒത്താശ ചെയ്ത് ഭാസുരാംഗനെ സംരക്ഷിച്ചത് സിപിഐയിൽ ആഭ്യന്തര കലഹത്തിന് വഴി തുറന്നിരിക്കുകയാണ്.

Comments (0)
Add Comment