ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി; ഡിസംബര്‍ 5 വരെ റിമാന്‍ഡ് ചെയ്തു


കണ്ടല ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. റിമാന്‍ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. ഭാസുരാംഗനെയും മകനെയും ഡിസംബര്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. സുഖമില്ലാത്ത ആളാണെന്നും ചികില്‍സ ആവശ്യമാണെന്നും ഭാസുരാംഗന്‍ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി ചെവിക്കൊണ്ടില്ല. അതേസമയം കണ്ടല ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ സിപിഐ നേതാക്കള്‍ ഇഡി വലയിലാകുമെന്നാണ് വിവരം.

Comments (0)
Add Comment