രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശില്‍; 42-ാം ദിവസം പര്യടനം തുടരുന്നു

 

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 42-ാം ദിവസത്തിലേക്ക്. നിലവിൽ ഉത്തർപ്രദേശിൽ തുടരുന്ന യാത്ര ഇനി പ്രവേശിക്കുന്നത് മധ്യപ്രദേശിലേക്കാണ്. യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് പങ്കെടുക്കും. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് പ്രിയങ്കാ ഗാന്ധി യാത്രയുടെ ഭാഗമാകുന്നത്. ഞായറാഴ്ച അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകുന്നുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലൂടെ മുന്നേറുന്ന ന്യായ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

Comments (0)
Add Comment