ഭാരത് ജോഡോ ന്യായ് യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും

‘ഭാരത് ജോഡോ ന്യായ് യാത്ര’യില്‍ പങ്കെടുക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര മണിപ്പൂരില്‍ നിന്ന് ജനുവരി 14ന് ആരംഭിക്കും. യാത്ര ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

യാത്രയില്‍ പങ്കെച്ചേരാന്‍ ഹേമന്ത് സോറനെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജേഷ് താക്കൂറാണ് ക്ഷണിച്ചത്. യാത്രയില്‍ പങ്കെടുക്കുമെന്ന് ഹേമന്ത് സോറന്‍ അറിയിച്ചതായി സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാകേഷ് സിന്‍ഹ പറഞ്ഞു. സന്താള്‍ ജില്ലയിലൂടെ യാത്ര കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രി പങ്കുചേരുമെന്നാണ് വിവരം.

Comments (0)
Add Comment