ഭാരത് ജോഡോ ന്യായ് യാത്ര; 21 ആം ദിവസത്തിലേക്ക്, പര്യടനം ഝാർഖണ്ഡില്‍ തുടരുന്നു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 21 ആം ദിവസത്തിലേക്ക്. ഝാർഖണ്ഡിലേക്ക് പ്രവേശിച്ച യാത്ര 13 ജില്ലകളിലൂടെ എട്ടു ദിവസം സഞ്ചരിക്കും. മോദി സർക്കാരിനും സംഘപരിവാറിനും എതിരെ താൻ പിന്നോട്ടില്ല എന്ന് അടിവരയിടുകയാണ് രാഹുൽ ഗാന്ധിയുടെ ഓരോ പ്രസംഗങ്ങളും.

പശ്ചിമബംഗാളിലൂടെ അഞ്ചു ദിവസം പൂർത്തിയാക്കിയ യാത്ര ഇന്നെലെയാണ് ഝാർഖണ്ഡിലേക്ക് പ്രവേശിച്ചത്. യാത്ര വൈകിട്ടോടുകൂടിയാണ് ഝാർഖണ്ഡിൽ പ്രവേശിച്ചത്.  20 ദിവസങ്ങൾ കൊണ്ട് ഏഴ് സംസ്ഥാനങ്ങളിലൂടെ പിന്നിട്ട യാത്രയ്ക്ക് ലഭിച്ച അതേ പിന്തുണയാണ് ഝാർഖണ്ഡിലും ലഭിച്ചത്.

അതേസമയം ഝാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ന്യായ് യാത്രയിൽ പങ്കെടുത്തു. ഇന്ത്യയിലെ സാധാരണക്കാർക്ക് വേണ്ടിയുള്ള യാത്രയാണ് ഇതെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ പരിധിയിൽ ആക്കാനുള്ള ബിജെപി സർക്കാരിന്‍റെ അജണ്ടകൾക്കെതിരെ വലിയ വിമർശനമാണ് രാഹുൽ ഗാന്ധി ഇന്നലെയും ഉയർത്തിയത് . ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്.

ഝാർഖണ്ഡിലെ 13 ജില്ലകളിലൂടെ എട്ടു ദിവസം ന്യായ് യാത്ര സഞ്ചരിക്കും. ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

Comments (0)
Add Comment