കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഡിസംബർ 8 ന്

Jaihind News Bureau
Friday, December 4, 2020

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ ഭാരത് ബന്ദ് ഡിസംബർ 8 ന്. കേന്ദ്ര സർക്കാരുമായി വിഷയത്തിൽ പല തവണ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്ന പരിഹാരം ആകാത്ത സാഹചര്യത്തിലാണ് ഭാരത് ബന്ദ്. കർഷക സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് കർഷക സംഘടനകൾ പല തവണ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ തുടർച്ചയായി നിയമത്തെ അനുകൂലിക്കുന്ന സാഹചര്യമാണ് ഉള്ളത് എന്ന് സംഘടനകൾ വ്യക്തമാക്കി.