കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലി ഇന്ന്‌

Jaihind News Bureau
Saturday, December 14, 2019

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ഭാരത് ബച്ചാവോ റാലി ഇന്ന്. പൗരത്വ ഭേദഗതി ബിൽ, സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.  കോണ്‍ഗ്രസ് അധ്യക്ഷ പദത്തിൽ സോണിയ ഗാന്ധി എത്തിയ ശേഷമുള്ള ആദ്യ വലിയ പ്രക്ഷോഭം കൂടിയാണ് ഭാരത് ബചാവോ റാലി.