‘കോണ്‍ഗ്രസിന്‍റെ ശക്തി ജനങ്ങളാണ്; ഭാരത് ജോഡോ യാത്ര ബിജെപിയെ അസ്വസ്ഥമാക്കുന്നു’: പവന്‍ ഖേര

 

തൃശൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ബിജെപിയെ അസ്വസ്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. അവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വസ്ത്രത്തെ പോലും പരിഹസിക്കുന്നു. കോൺഗ്രസിന്‍റെ ശക്തി ജനങ്ങളാണെന്നും ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തരം വർഗീയതയ്ക്കും കോൺഗ്രസ് എതിരാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുമെന്ന് പവന്‍ ഖേര പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സുതാര്യമായി തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി വൈസ് പ്രസിഡന്‍റും ഭാരത് ജോഡോ യാത്ര ചെയർമാനുമായ വി.ടി ബല്‍റാമും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Comments (0)
Add Comment