ജനസാഗരമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര; മധ്യപ്രദേശില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Tuesday, November 29, 2022

സാന്‍വെർ/മധ്യപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ പദയാത്ര മധ്യപ്രദേശിൽ പര്യടനം തുടരുകയാണ്. സാൻവെറിൽ നിന്നാണ് യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. പദയാത്ര വൈകുന്നേരത്തോടെ ഉജ്ജയിനിൽ സമാപിക്കും. പൂര്‍വാധികം കരുത്തോടെയാണ് മധ്യപ്രദേശില്‍ യാത്ര പുരോഗമിക്കുന്നത്.

യാത്ര ഇതുവരെ ഏഴു സംസ്ഥാനങ്ങൾ പിന്നിട്ടു. 83 ദിവസങ്ങൾ പിന്നിട്ട യാത്ര  2500  കിലോമീറ്ററുകളോളം താണ്ടി പര്യടനം തുടരുകയാണ്.  വൻജന പങ്കാളിത്തമാണ് യാത്രയ്ക്ക് എല്ലായിടത്തും ലഭിക്കുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ പര്യടനം ആരംഭിച്ചതോടെയാണ് രാഹുൽ ഗാന്ധി പൂർവാധികം ശക്തിയോടെ യാത്ര നയിക്കുന്നത്.

ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തോടെ രണ്ട് മാസം മുമ്പ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ  7 സംസ്ഥാനങ്ങള്‍ പിന്നിട്ട് മധ്യപ്രദേശിലെ ഉജ്ജയിനിൽ എത്തുമ്പോഴും യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന അതേ ഊർജമാണ് രാഹുൽ ഗാന്ധിയില്‍ ഇപ്പോഴുമുള്ളത്. കടന്നുപോകുന്ന വഴികളിലെല്ലാം യാത്രയില്‍ അണിചേരാനും രാഹുല്‍ ഗാന്ധിയെ കാണാനുമായി ജനസാഗരമാണ് ഇരമ്പിയെത്തുന്നത്.