ന്യൂഡല്‍ഹി: നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് നാളെ 12 മണിക്ക് ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. യാത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളോടും യാത്രയിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും യാത്രയിലേക്ക് നേതാക്കളെ ക്ഷണിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി യാത്രയ്ക്കിടെ പ്രഖ്യാപിച്ചാലും യാത്ര മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 20ന് മുംബൈയിലാണ് യാത്ര സമാപിക്കുന്നത്.