ഭാരത് ജോഡോ ന്യായ് യാത്ര; നീതിയ്ക്കായി മുന്നോട്ട്, പര്യടനം ഇരുപത്തിരണ്ടാം ദിവസത്തില്‍

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 22 ആം ദിവസത്തിലേക്ക്. ഝാർഖണ്ഡിൽ തുടരുന്ന യാത്ര 13 ജില്ലകളിലൂടെ എട്ടു ദിവസം സഞ്ചരിക്കും. 21ദിവസങ്ങൾ കൊണ്ട് ഏഴ് സംസ്ഥാനങ്ങളിലൂടെ പിന്നിട്ട യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

മോദി സർക്കാരിനും സംഘപരിവാറിനും എതിരെ താൻ പിന്നോട്ടില്ല എന്ന് അടിവരയിടുകയാണ് രാഹുൽ ഗാന്ധി. ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്.  ജാതി സെൻസസ് നടപ്പാക്കണം എന്നും അതിലൂടെ മാത്രമേ സാമൂഹ്യനീതി ഉറപ്പാക്കാൻ സാധിക്കുമെന്നുമാണ് രാഹുൽ ഗാന്ധി ഓരോ വേദിയും അഭിസംബോധന ചെയ്ത് പറയുന്നത്.

ഝാർഖണ്ഡിലെ 13 ജില്ലകളിലൂടെ എട്ടു ദിവസം ന്യായ് യാത്ര സഞ്ചരിക്കും.  ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

Comments (0)
Add Comment