ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചു. 11 സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവധിയെടുത്തിരിക്കുകയാണ്. മാർച്ച് രണ്ടാം തീയതി രാജസ്ഥാനിലെ ദോൽപൂരില്‍ നിന്നാണ് യാത്ര പുനഃരാരംഭിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ 44 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര, 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിടും. മാർച്ച് 20 ന് മുംബൈയിലാണ് ന്യായ് യാത്രയുടെ സമാപനം.