ജനനായകനായി രാഹുല്‍; ഭാരത് ജോഡോ ന്യായ് യാത്ര പത്താം ദിവസം: നീതിക്കായുള്ള ചുവടുവെപ്പ് മേഘാലയയിലൂടെ

ഷില്ലോങ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പത്താം ദിവസത്തിലേക്ക്. അസമിൽ നിന്ന് മേഘാലയിലേക്ക് പ്രവേശിച്ച യാത്ര ഇന്ന് സംസ്ഥാനത്ത് പര്യടനം തുടരും. യാത്രയ്ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയെ തകർക്കാൻ വേണ്ടിയാണ് അസമിൽ ഉടനീളം ബിജെപി പ്രവർത്തകർ ന്യായ് യാത്രയെ തടസപ്പെടുത്താൻ ശ്രമിച്ചതെന് ന്കോൺഗ്രസ് പ്രതികരിച്ചു.

ബിജെപി പ്രവർത്തകരുടെ അക്രമങ്ങളെ അതിജീവിച്ച് ന്യായ് യാത്ര അസമിൽ നിന്ന് മേഘാലയിലേക്ക് പ്രവേശിച്ചു. അസമിൽ വന്‍ ജനപിന്തുണയാണ് ന്യായ യാത്രയ്ക്ക് ലഭിച്ചത്. മേഘാലയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചത് രാഹുൽ എന്നാർത്തു വിളിച്ച് തങ്ങളുടെ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ചുകൊണ്ടായിരുന്നു. നീതിയുടെ വെളിച്ചത്തിൽ മേഘാലയ പ്രകാശിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്.

സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായിട്ടാണ് ബിജെപി പ്രവർത്തകർ യാത്രയുടെ ജനകീയത അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇന്നലെ അസാമിലെ മോറിഗാവ് ജില്ലയിൽ ന്യായ് യാത്രയുടെ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാത്ത രീതിയിൽ പ്രതിഷേധം ഉയർത്തി ബിജെപി പ്രവർത്തകർ റോഡിന്‍റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചു. അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ന്യായ് യാത്രയുടെ ജനസ്വീകാര്യതയെ ഭയന്നാണ് ബിജെപി അക്രമം അഴിച്ചുവിടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ തങ്ങളുടെ നായകനായി ജനം അംഗീകരിച്ചതിന്‍റെ പരിഭ്രാന്തിയാണ് ബിജെപിയുടേതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ പോരാളിയായി ഞാൻ രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി ജനങ്ങളോട് വ്യക്തമാക്കി.

 

Comments (0)
Add Comment