നായകനായി രാഹുല്‍; ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പര്യടനം തുടരുന്നു

 

കൊല്‍ക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 19-ാം ദിവസത്തിലേക്ക്. പശ്ചിമബംഗാളിലൂടെ മുന്നേറുന്ന യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. ജനഹൃദയം കീഴടക്കിയാണ് ന്യായ് യാത്ര മുന്നേറുന്നത്. 18 ദിവസങ്ങൾ കൊണ്ട് 6 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനനം നൽകുന്നത്. ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്.

ജാതി സെൻസസ് നടപ്പാക്കണം എന്ന് രാഹുൽ ഗാന്ധി ഇന്നലത്തെ പ്രസംഗങ്ങളിൽ എടുത്തു പറഞ്ഞിരുന്നു. എല്ലാവർക്കും നീതി ലഭിക്കണമെങ്കിൽ കൃത്യമായ കണക്കുകൾ വേണം. ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമതാ ബാനർജിയുമായി ചേർന്നുനിന്ന് ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

Comments (0)
Add Comment