ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല; വിമർശനവുമായി ഭാഗ്യലക്ഷ്മി

Jaihind News Bureau
Sunday, September 27, 2020

തിരുവനന്തപുരം: നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതു കൊണ്ടാണ് നിയമം കൈയ്യിലെടുക്കേണ്ടി വന്നതെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ്.പി. നായർക്കെതിരെ ഐ.റ്റി ആക്ട് പോലും ചേർക്കാതെ  ജാമ്യം ലഭിക്കുന്ന തരത്തില്‍ കേസെടുത്തത്തിൽ വ്യാപക വിമർശനമാണുയരുന്നത്. സമൂഹമാധ്യമങ്ങളിലും പുറത്തും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസിന് ഗുരുതരവീഴ്ചയുണ്ടായതായി ആക്ഷേപങ്ങളുയരുന്നതിനിടെയാണ് ഇടതു സഹയാത്രിക കൂടിയായ ഭാഗ്യലക്ഷ്മി പൊലീസിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയത്. വിഷയത്തിൽ വനിതാ കമ്മീഷൻ ഇതുവരെ കാര്യമായ ഇടപെലുകൾ നടത്താത്തതും ചർച്ചാ വിഷയമാവുകയാണ്.