തിരുവനന്തപുരം : ശനിയും ഞായറും സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല. എക്സൈസ് വകുപ്പിന്‍റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.
വെള്ളിയാഴ്ച 8 മണിക്ക് ബവ്കോ ഷോപ്പുകളും 7.30 ഓടെ ബാറുകളും പ്രവർത്തനം നിർത്തും. തിങ്കളാഴ്ച മുതൽ ഇവ വീണ്ടും പ്രവർത്തനം ആരംഭിക്കും. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനിക്കും.