പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം ; യെച്ചൂരിക്ക് ബെന്നി ബെഹനാന്‍ എം പിയുടെ കത്ത്

Jaihind News Bureau
Wednesday, September 23, 2020

 

ന്യൂഡല്‍ഹി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യു ഡി എഫ് കണ്‍വീനർ ബെന്നി ബെഹനാന്‍എം പിയുടെ കത്ത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലാണ്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ നീളുന്നത്. അഴിമതിക്കെതിരെ സിപിഎം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ നേതൃത്വം തയാറാകണമെന്നും  കത്തില്‍ പറയുന്നു. ഭാവിയിൽ നിരപരാധിത്വം തെളിയുന്ന പക്ഷം അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്താം. മുൻപ് ലാലു പ്രസാദ് യാദവിനെതിരെ അഴിമതി ആരോപണം വന്ന ഘട്ടത്തിൽ സിപിഎം സ്വീകരിച്ച നിലപാടുകൾ കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് ബെന്നി ബെഹനാന്‍റെ കത്ത്.