സെക്രട്ടറിയേറ്റിലെ തീപിടിത്തം ഗൂഡാലോചനയെന്ന് ബെന്നി ബെഹനാൻ എംപി

Jaihind News Bureau
Wednesday, August 26, 2020

സെക്രട്ടറിയേറ്റിലെ തീപിടിത്തം ഗൂഡാലോചനയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. തീപ്പിടിത്തത്തെ കുറിച്ചുള്ള ചീഫ് സെക്രട്ടിയുടെ വാദം മന്ത്രി ജയരാജൻ തന്നെ തള്ളിയെന്നും അട്ടിമറിയുടെ പിന്നിൽ സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയുടെ അന്വേഷണത്തിൽ വിശ്വാസമില്ലന്നും സംഭവത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയ കേസെടുത്ത് അന്വേഷിക്കണം. ഏത് കേസും അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ ഈ കേസ് അന്വേഷിച്ചാൽ കുറ്റവാളികൾ പിടിക്കപ്പെടില്ലന്നും ബെന്നി ബെഹന്നാൻ കൂട്ടി ചേർത്തു. ഹിറ്റ്ലർ പരാജയം കണ്ടപ്പോൾ ജർമ്മനി തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചത് പോലെ പിണറായി വിജയൻ കേരളത്തെ തീവച്ച് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

teevandi enkile ennodu para