ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും; ഉറപ്പ്‌ നൽകി കർണാടക വനംവകുപ്പ്

ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്നതാണ് ബേലൂർ മഖ്‌ന. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് ഉറപ്പ്‌ നൽകിയത്. നിലവിൽ കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് ആനയുളളത്.

Comments (0)
Add Comment