ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്‍റെ ഭിന്നതാത്പര്യ പ്രശ്‌നത്തിൽ ബിസിസിഐ എത്തിക്‌സ് ഓഫീസർ ഡി.കെ. ജെയ്ൻ ഇന്ന് വിധി പറയും. ഇന്ന് ദ്രാവിഡിനോട് ഹാജരാകാൻ ജെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ബിസിസിഐ പ്രസിഡന്‍റായിരുന്ന എൻ. ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്‍റ്സിന്‍റെ വൈസ് പ്രസിഡന്‍റാണ് രാഹുൽ എന്നതാണ് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലെ പ്രധാന ആരോപണം. ഐപിഎൽ ക്ലബ് ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഉടമകളാണ് ഇന്ത്യസിമന്‍റസ്.