ജർമൻ ഫുട്ബോൾ ഇതിഹാസം ​ഗെർഡ് മുള്ളർ അന്തരിച്ചു

Jaihind Webdesk
Sunday, August 15, 2021

മ്യൂണിക് : ജർമൻ ഫുട്ബോൾ ഇതിഹാസം ​ഗെർഡ് മുള്ളർ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുൾപ്പടെ നേടിയ മുള്ളറുടെ മരണവാർത്ത ക്ലബ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍ 2015 മുതൽ അൽഷിമേഴ്സ് ബാധിതനായിരുന്നു.