മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി കാലം ചെയ്തു

Jaihind Webdesk
Monday, July 12, 2021

മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് (12/07/2021 – തിങ്കളാഴ്ച) രാവിലെ 02.35 ന് കാലം ചെയ്തു. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച (13/07/2021) നടത്തപ്പെടും

തിങ്കളാഴ്ച (12/07/2021)രാവിലെ 05.30-ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഭൗതിക ശരീരം പരുമല ആശുപത്രിയില്‍ നിന്നും പരുമല പള്ളിയിലേയ്ക്ക് കൊണ്ടുപോകും. ഇന്നേ ദിവസം രാവിലെ 06.00 മണിയോടെ പള്ളിയില്‍ എത്തിച്ചേരുന്ന ഭൗതിക ശരീരം വിശ്വാസികള്‍ ദര്‍ശിച്ച് ഉപചാരം അര്‍പ്പിക്കുന്നതിനായി ക്രമീകരിക്കുന്നതാണ്.