സംസ്ഥാനത്ത ബാറുകളും കള്ളുഷാപ്പുകളും ഇന്ന് തുറക്കും; ക്ലബ്ബുകളിലും ബിയർ വൈൻ പാർലറുകളിലും ഇരുന്ന് മദ്യപിക്കാം

Jaihind News Bureau
Tuesday, December 22, 2020

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 9 മാസമായി അടച്ചിട്ടിരുന്ന ബാറുകളും വൈൻ പാർലറുകളുമാണ് ഇന്ന് മുതൽ തുറക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ബിയർ, വൈൻ പാർലറുകളാണ് ഇന്ന് മുതൽ തുറക്കുന്നത്. നിലവിൽ ബാറുകളിൽ പാഴ്‌സൽ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം. കൊവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകൾ അടഞ്ഞുകിടക്കുകയായിരുന്നു.

ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ബാറുകൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡം കർശനമായി ഉറപ്പുവരുത്തും. കൗണ്ടറിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണമെന്നും, ഒരു ടേബിളിൽ രണ്ട് പേർക്ക് മാത്രമേ ഇരിക്കാൻ കഴിയുകയൊള്ളു.