കോപ്പാ ഡെൽ റെ : ഫുട്‌ബോൾ ലോകം കാത്തിരുന്ന ബാഴ്‌സലോണ-റയൽ മാഡ്രിഡ് മത്സരം ഇന്ന്

Jaihind Webdesk
Wednesday, February 6, 2019

Barcelona-vs-RealMadrid

ഫുട്‌ബോൾ ലോകം കാത്തിരുന്ന മറ്റൊരു മത്സരത്തിനായി കളമൊരുങ്ങി കഴിഞ്ഞു. കോപ്പാ ഡെൽ റെ ആദ്യപാദ സെമിയിൽ വമ്പന്മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടും. രാത്രി 1.30നാണ് മത്സരം.

ബാഴ്‌സ തട്ടകമായ കാമ്ബിലാണ് മത്സരം. ക്രിസ്റ്റിയാനോ റൊണാൾഡോ ടീം വിട്ടുപോയ ശേഷം മങ്ങിയ റയൽ തിരിച്ചുവരവിന്‍റെ പാതയിലാണ്. അവസാന അഞ്ച് മത്സരങ്ങളിൽ അവർ ജയിച്ചു. ബാഴ്‌സ തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ബാഴ്‌സയും റയലും അവസാനമായി കിങ്‌സ് കപ്പിൽ ഏറ്റുമുട്ടിയത് 2014ലെ ഫൈനലിലാണ്. അന്ന് റയൽ കിരീടം ചൂടി. ശേഷം ചാമ്പ്യൻമാരായിട്ടില്ല.
ലയണൽ മെസിയുടെ പരിക്കാണ് ബാഴ്‌സയെ അലട്ടുന്നത്. എങ്കിലും അവസാന 11ൽ ഉണ്ടാകുമെന്നാണ് സൂചന.

നിലവിൽ മികച്ച ടീമുമായാണ് ബാഴ്സലോണ റയലിനെ നേരിടാനൊരുങ്ങുന്നത്.
മുന്നേറ്റ നിരയിൽ മെസ്സി, സുവാരസ്, കുട്ടീഞ്ഞോ സഖ്യം ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. പ്രതിരോധ നിരയിലാണെങ്കിലും ബാഴ്സയുടെ മുന്നേറ്റങ്ങൾക്ക് പിന്നിലെ നെടുംതൂൺ ജോർഡി ആൽബയാണ്. മധ്യനിരയിൽ ബുസ്‌കെറ്റസ്, റാക്കിറ്റിച്ച് എന്നിവരുടെ കരുത്തും ബാഴ്സക്ക് പ്രതീക്ഷ നൽകുന്നു. ബെൻസേമയുടെ തിരിച്ചുവരാവാണ് റയലിന് ആശ്വാസം പകരുന്നത്. മുന്നേറ്റ നിരയിൽ ഫ്രഞ്ച് താരം ബെൻസേമ ഫോമിലേക്ക് തിരിച്ചു വന്നത് റയലിന് ആശ്വാസകരമാണ്.
പരുക്കിന്റെ പിടിയിലുള്ള ബെയ്ൽ ഇന്ന് ആദ്യ പതിനൊന്നിൽ ഇടംപിടിക്കുമോയെന്നുള്ളത് സംശയകരമാണ്. ഇരു പാദങ്ങളിലുമായി 7-3ന് ജിറോണയെ തകർത്താണ് റയലിന്റെ സെമിപ്രവേശനം.

ലീഗിൽ വലെൻസിയയുമായുള്ള കളിക്കിടെയായിരുന്നു പരിക്ക്. ഇന്ന് കളിക്കുന്ന കാര്യത്തിൽ സംശയമുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. പോയവാരം ലെൻസിയയുമായി നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചത്.