ഇടുക്കിയിൽ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി ബാങ്കുകളുടെ ജപ്തി നോട്ടീസ്

ഇടുക്കിയിൽ കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി ബാങ്കുകൾ ജപ്തി നോട്ടീസ് അയക്കുന്നത് തുടരുന്നു. ഇതുവരെ മുപ്പതിനായിരം പേർക്കാണ് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകിയിട്ടുള്ളത്.

മൊറോട്ടോറിയം ഉത്തരവ് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ കർഷകർക്ക് ബാങ്കുകൾ ജപ്തി നോട്ടീസ് അയക്കുന്നത് തുടരുന്നു. വോട്ട് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മൊറോട്ടോറിയം കർഷകരെ ദുരിതത്തിലാക്കുകയാണ്. മൊറോട്ടോറിയം സംബന്ധിച്ച ഉത്തരവ് ഇറക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുന്നത് കർഷകരെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കുന്നത്. കാർഷിക വിളകളുടെ നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്നും വായ്പകൾക്ക് പലിശ ഇളവ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഇത് കടലാസിലൊതുങ്ങുകയാണ്.

ജില്ലയിലെ മിക്ക സഹകരണ ബാങ്ക് അധികൃതരും ജപ്തി നോട്ടീസുമായി കർഷക ഭവനങ്ങൾ കയറി ഇറങ്ങുകയാണ്. ഇടുക്കിയിൽ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയാൻ മന്ത്രിസഭാ തയാറാകാത്തതാണ് കർഷകരെ ഏറെ അലട്ടുന്നത്. ജില്ലയിൽ വോട്ട് ലക്ഷ്യമിട്ട് നടത്തുന്ന ഇടത് സർക്കാരിന്റെ പാഴ് വാക്കുകൾക്ക് ഏറെ വില നൽകേണ്ടി വരുമെന്നാണ് കർഷക സംഘടനകളുടെ മുന്നറിയിപ്. ജപ്തി നോട്ടീസുകൾ ലഭിച്ച കർഷക ഭവനങ്ങളിൽ പട്ടിണിയും ദാരിദ്ര്യവുമാണ്. സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിച്ച ശേഷം എണ്ണായിരം കർഷകർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇതോടെ മുപ്പതിനായിരത്തിലധികം നോട്ടീസുകൾ ബാങ്ക് അധികൃതർ നൽകിക്കഴിഞ്ഞു

Comments (0)
Add Comment