ബാങ്കുകളുടെ ദേശസാത്കരണം: ഇന്ദിരഗാന്ധിയുടേത് ചരിത്രത്തിലെ ഐതിഹാസിക തീരുമാനം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, July 19, 2019

MullappallyRamachandran

സാമ്പത്തിക പ്രതിസന്ധി കാരണം  ലോകോത്തര ബാങ്കുകളെല്ലാം തകർന്നപ്പോൾ പിടിച്ചു നിന്നത്  ഇന്ദിര ഗാന്ധി ദേശസാൽക്കരിച്ച ഇന്ത്യയിലെ ബാങ്കുകളായിരുന്നെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബാങ്ക് ദേശസാൽക്കരണത്തിന്‍റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ഡിസിസിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിയിലും തകർന്ന  ഇന്ത്യൻ ബാങ്കുകളെ തകർത്തത് നരേന്ദ്രമോദിയും ചങ്ങാതിമാരുമാണെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.  മലപ്പുറം ഡി.സി.സിയിൽ  ബാങ്ക് ദേശസാൽക്കരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ഡോ.സരിൻ ക്ലാസെടുത്തു. കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയമോഹൻ, വി.എ കരിം,അബ്ദുൾ മജീദ്, ഡി.സി.സി പ്രസിഡൻറ് വി.വി പ്രകാശ്, വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ്,എം.കെ മൊഹസിൻ, ടി.ജെ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.