ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

Jaihind News Bureau
Friday, September 13, 2019

പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദ്യപടിയായി നാലു ബാങ്കിo ഗ് യൂണിയനുകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പണിമുടക്കും

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ , ഇന്ത്യൻ നാഷണൽ ഓഫീസേഴ്സ് കോൺഗ്രസ് നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

സെപ്റ്റംബർ 25 അർധരാത്രി മുതൽ സെപ്റ്റംബർ 27 അർധരാത്രി വരെ 48 മണിക്കൂറാണ് പണിമുടക്ക്. സർക്കാർ ലയനനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും ജീവനക്കാരുടെ ് യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്

ഈ മാസം 20-ന് ബാങ്കിംഗ് സംഘടനകളുടെ നേത്യത്വത്തിൽ പാർലമെൻറ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ധനമന്ത്രി നിർമ്മലാ സീതാരാമന് ഭീമൻ ഹർജി സമർപ്പിക്കുമെന്നും യൂണിയൻ അറിയിച്ചു.

ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.