ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ നാളെ വീണ്ടും തുറക്കും

Jaihind Webdesk
Thursday, August 22, 2019

വയനാട്: ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ നാളെ വീണ്ടും തുറക്കും. ഡാമിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്ററാണ് ഉയര്‍ത്തുക.