കല്പറ്റ: കെ.എസ്.ഇ.ബി അറിയിച്ചത് പ്രകാരം ബാണാസുര സാഗര്‍ ഡാം ശനിയാഴ്ച മൂന്ന് മണിക്ക് തന്നെ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി എന്‍ജിനീയര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഡാം തുറന്നത്.
ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി കളയുന്നത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട. പനമരം, കോട്ടത്തറ, മാനന്തവാടി പഞ്ചായത്തുകളില്‍ വെള്ളം കയറി തുടങ്ങി. വെണ്ണിയോട്വലിയ പുഴ, പനമരം മാനന്തവാടി പുഴകളിലൂടെ വെള്ളം കബനിയിലെത്തി കര്ണാടകയിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ഷട്ടര്‍ ഒറ്റയടിക്ക് 30 സെ.മീറ്റര്‍ ഉയര്‍ത്തിയത് താഴ്ന്ന പ്രദേശങ്ങളില്‍ വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കായിരുന്നു. കന്നുകാലികള്‍ അടക്കം ഒഴുകി പോയി.