ജനാധിപത്യത്തെ വഴിയിലെറിഞ്ഞ് ഉദ്യോഗസ്ഥര്‍: രാജസ്ഥാനില്‍ ബാലറ്റ് യൂണിറ്റ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍

Jaihind Webdesk
Saturday, December 8, 2018

ന്യൂ ദല്‍ഹി: മധ്യപ്രദേശിന് പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ രാജസ്ഥാനിലും. വോട്ടെടുപ്പിനു തൊട്ടുപിന്നാലെയാണ് രാജസ്ഥാനിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ ബാലറ്റ് യൂണിറ്റ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബരന്‍ ജില്ലയില്‍ ഷഹബാദ് മേഖലയില്‍ ദേശീയപാതയിലാണു ബാലറ്റ് യൂണിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഷീദ്, പട്വാരി നവല്‍ സിങ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വാഹനത്തില്‍ നിന്ന് യാദൃശ്ചികമായി താഴേക്കുപതിച്ചതെന്നാണ് കളക്ടറുടെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ ബാലറ്റ് യൂണിറ്റ് പരിശോധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് ഇതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥി മദന്‍ റാത്തോറിന്റെ വീട്ടിലേക്ക് വോട്ടിങ് മെഷീനുമായി പോയ ഉദ്യോഗസ്ഥനെ കമ്മിഷന്‍ ഇന്നലെ മാറ്റിയിരുന്നു.[yop_poll id=2]