ചിദംബരത്തിന് ജാമ്യം; എന്‍ഫോഴ്സ്മെന്‍റ് കേസിലാണ് ജാമ്യം ലഭിച്ചത്; ചിദംബരം ഇന്ന് ജയില്‍ മോചിതനാകും; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

ചിദംബരത്തിന് ജാമ്യം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ, ചിദംബരം ഇന്ന് ജയില്‍ മോചിതനാകും. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ഐഎൻഎക്‌സ് മീഡിയ കേസിൽ കുടുക്കിയ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം ലഭിച്ചു. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസ് എ.എൻ ഭോപ്പാണ്ണയാണ് വിധി വായിച്ചത്.

അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, രാജ്യംവിട്ട് പോകരുത്, വിചാരണ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണം, കേസിനെപ്പറ്റി പരസ്യപ്രസ്താവനകൾ നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

P. Chidambaram
Comments (0)
Add Comment