മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്ത നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസം ബേക്കറി ജംഗഷനിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരുക്കേറ്റിരുന്നു. നാല് പേർക്കാണ് പരുക്കേറ്റത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ കോൺഗ്രസ് പ്രവർത്തകരായ മുനീർ കൃഷ്ണകുമാർ എന്നിവർക്കാണ് പരുക്കേറ്റത്.

congressyouth congressyouthcongressblack flag protest
Comments (0)
Add Comment