വിദ്വേഷ പ്രസംഗം; പി.സി ജോർജിന് ഇടക്കാല ജാമ്യം

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്  ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. . വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി.സി ജോര്‍ജ് ഹര്‍ജിയില്‍ വാദമുയർത്തി. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നുമുള്ള  പിസി യുടെ  വാദങ്ങളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

Comments (0)
Add Comment