മാവോയിസ്റ്റ് ബന്ധം : പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Jaihind News Bureau
Wednesday, November 6, 2019

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലനും താഹയ്ക്കും ജാമ്യമില്ല. ഇവർക്ക് മേല്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.   കൂടുതല്‍ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. അതേസമയം, അലൻ ഷുഹൈബ് രണ്ട് വർഷത്തിനിടെ 6 ഫോണുകൾ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഫോൺ കാൾ ലിസ്റ്റുകളും പോലീസ് പരിശോധിച്ചു. അലൻ ബന്ധപ്പെട്ടവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

teevandi enkile ennodu para