അടിച്ചമർത്തപ്പെടുന്ന ജനവിഭാഗം ഒന്നിച്ചുനില്‍ക്കണം : ചന്ദ്രശേഖർ ആസാദ്

Jaihind Webdesk
Monday, September 2, 2019

ന്യൂഡൽഹി: കീഴാള ജനവിഭാഗം അധികാരത്തിലെത്തിയേ തീരുവെന്ന് ഭീം ആർമി നേതാവും ദളിത് ആക്റ്റിവിസ്റ്റുമായ ചന്ദ്രശേഖർ ആസാദ്. അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.പി യിൽ ബി.ജെ.പിക്കെതിരെ കീഴാള പ്രതിരോധം നടത്തിയ വ്യക്തിയാണ് ചന്ദ്രശേഖർ ആസാദ്.

ബി.ജെ.പി യോടുള്ള ആശയപരമായ ഏറ്റുമുട്ടലിന്‍റെ ഭാഗമായി തന്‍റെ ഗ്രാമത്തിന് മുന്നിൽ ‘പ്രബുദ്ധരായ ചാമർമാർ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന ബോർഡ് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി 2017 മുതല്‍ ഒരു വർഷത്തിലധികം ജയിലിലടക്കപ്പെടുകയും ചെയ്തു ചന്ദ്രശേഖര്‍ ആസാദ്.